സഞ്ചാരി ഭൂതം
സഞ്ചരിയ്ക്കുന്ന ഭൂതങ്ങളെ
ക്കുറിച്ച് മുത്തശ്ശി പറഞ്ഞിരുന്ന
കഥകളെത്രയെത്ര ; ഹോ !
കോരിത്തരിയ്ക്കാറുണ്ടായിരു -
ന്നന്നൊക്കെ; കഥകള്‍ കേള്‍ക്കുന്നേരം.
സഞ്ചാരി ഭൂതം ഗ്രാമത്തില്‍
നിന്നും പട്ടണത്തിലേയ്ക്ക്
പട്ടണത്തില്‍ നിന്ന്
നഗരങ്ങളിലേയ്ക്ക്
നഗരങ്ങളില്‍ നിന്ന്
നാനാ രാജ്യങ്ങളിലേയ്ക്ക്;
അവന്‍ പറന്നുപൊയ്ക്കൊണ്ടിരുന്നു.
അദൃശ്യ പത്രങ്ങളാല്‍ പാദങ്ങളാല്‍.
ഹായ്! എന്തു കൌതുകമെന്തു രസം!
പട്ടണങ്ങളില്‍ നിന്നും
നഗരങ്ങളിലേയ്ക്കും
വിദേശ രാജ്യങ്ങളിലേയ്ക്കും
കുതിയ്ക്കാറുണ്ടല്ലോ ദൃശ്യ
വിമാനങ്ങളില്‍ ഞാനും; പലപ്പോഴും.
മുത്തശ്ശിക്കഥകള്‍ ചുരുളുകള-
ഴിയ്ക്കുന്നെന്‍ കപോലത്തില്‍
വര്‍ണ്ണാഞ്ചിതം അലകളെന്‍
രാഗാര്‍ദ്രം ഹൃദയസരസ്സിലും.
************
Not connected : |