അച്ഛനെയാണെനിക്കിഷ്ടം .
അച്ഛനെയാണെനിക്കിഷ്ടം .
അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നെന്ടെ
ഇരുൾ വീണ നിനവിൽ നിറവായി നീ
ഹരിശ്രീ എന്നൊരു നാമമെഴുതിച്ചു കൊണ്ടെന്ടെ
ചെറുനാവിൽ മന്ത്ര ധ്വനിയായി നീ
ചില നേരം കളിയാലെ കണ്ണുരുട്ടുമ്പോഴും
ഉള്ളാലേ സ്നേഹ കടലായി നീ
വലം കയ്യിൽ വടിയാലെ കോപിക്കുമെങ്കിലും
ഇടനെഞ്ചിൽ വാത്സല്യതിരയായി നീ
പാഠങ്ങൾ സംശയ ചുരുളായി മാറുമ്പോൾ
പതിർ നീക്കിയൊരു നല്ല ഗുരുവായി നീ
ജീവിതയാഥാർഥ്യം ജ്ഞാനം പകർന്നിടും
പുസ്തകം കേവലം എന്നു ചൊല്ലി
കുടുംബത്തിലെന്നുമൊരത്താണിയായി
അമ്മ തൻ സ്നേഹ പാത്രമായി
അനുജത്തിക്കങ്ങു വാത്സല്യമായി
അടിയന്നു കണ്‍കണ്ട ദൈവമായി
പലനാളിലവിടുത്തെ ശിഷ്യനായ് തീർന്ന ഞാ-
നറിയാതെ കറതീർന്ന മനുജനായി
ഒരു നേരമവിടുത്തെ പാദം ഗ്രഹിച്ചാൽ ഞാ -
നറിയാതെ ആനന്ദ ചിത്തനാകും
മകനെന്ന നിലയിൽ ഞാൻ ഭാഗ്യമറിഞ്ഞവൻ
അച്ഛനെന്നുമെൻ ജീവിത മാർഗ്ഗദീപം
അച്ഛനോളം നന്മയുള്ളോരാരും
വേറെ ഇല്ലെന്റെ ജീവിത പാതകളിൽ
അച്ഛനാണേറ്റം ശ്രേഷ്ഠനെന്നും
പിന്തുടരുന്നതച്ചന്റെ പാതതന്നെ
മാതാ പിതാ ഗുരു ദൈവമെന്നു
പണ്ടാരോ പറഞ്ഞതിന്നെത്ര സത്യം ...
Not connected : |