കണ്ണ് തുറക്കൂ ചെവിയോര്‍ക്കൂ
രാജ്യത്ത് ആപല്‍ശങ്ക
ജനത്തിന് മോചനചിന്ത
സര്‍വ്വരും നേതാക്കള്‍
തലപ്പത്തിരിയ്ക്കുന്ന
വര്‍ക്കശാന്തി വിഭ്രാന്തി.
ആര് മണി കെട്ടും?
മുല്ലപ്പെരിയാര്‍ ഡാം
പൊട്ടിയാലുണ്ടാകാം
ദുരന്തം ദൂരദര്‍ശനം ചെയ്യാന്‍
ദേശമുണരണം ജനരോഷം
ആളിക്കത്തണം കേന്ദ്രമുറങ്ങാതെ
ചെലവിനു നീക്കിവെയ്ക്കണം ;
ആര്‍? ആര്‍ സമ്മതം മൂളും
എല്ലാം കാത്തിരുന്ന് പതിയേ
കാണാമെന്ന തത്വശാസ്ത്രം
ആറിനും അണയ്ക്കും അറിയുമോ?
ഇനം തിരിഞ്ഞ് പൌരമുഖ്യര്‍
രാഷ്ട്രീയം,മന്ത്രിതലം, സാഹിത്യം,
സാംസ്ക്കാരികം, യുവകൌതുകം
കക്ഷിഭേദമെന്യേ മുറവിളിയ്ക്കുന്നു
ആരുടെ കണ്ണ് തുറക്കും വേഗം
പാരിലിവിടെ നവ്യമൊരു
അണ തീര്‍ത്താശ്വാസമേകാന്‍?
കാത്തിരിയ്ക്കുമോ കാലം?
***************
Not connected : |