പ്രവാസ ജീവിതം
അക്കരെയക്കരെ ഒരുപാട്
സ്വപ്നങ്ങളൊക്കെ കണ്ട്
ചെറു പുഴയെന്ന് കരുതി
ഇറക്കുന്നു ഈ തോണിയെല്ലാരും
അടുത്തെന്ന് കരുതി
ആഞ്ഞ് തുഴയുമ്പോഴും
സ്വപ്നങ്ങളുടെ മറുകര
നീണ്ടു നീണ്ടങ്ങനെ പോകും
മറുകര കാണാതാവുമ്പോൾ
മറുകൈ തുഴയാനാരുമില്ലാതെ
കൈയും മനസ്സും തളരുമ്പോൾ
സ്വപ്നങ്ങളുടെ മരുപ്പച്ച
പിന്നെയും മുന്നില്‍ തെളിയും
കരുത്തോടെ വീണ്ടും തുഴയും
മുന്നിലുളള സ്വപ്നങ്ങളാണല്ലോ
പ്രവാസിയെന്ന തുഴക്കാരുടെ
കരുത്ത് ..!!
Not connected : |