ഇര - ഇതരഎഴുത്തുകള്‍

ഇര 

നൊന്പരപ്പെട്ടവന്റെ സുവിശേഷം വായിച്ച്
വ്യാഖ്യാനങ്ങള് ചമയ്ക്കാന് ആർക്കും സമയമില്ല.
പ്രവാചകന്മാരും, പുരോഹിതന്മാരും,
പിണിയാളുകളും പണ്ടേക്കുപണ്ടേ
കാടുകയറിക്കഴിഞ്ഞു.
ഇരുട്ടിന്റെ മറവിലെ വെളുത്ത ചിരിയുടെ
കറുത്ത പൂക്കള് കരളില് കൊളുത്തി വലിച്ച് ചോരച്ചാലുകള് തീർത്ത്
രക്തക്കറ പുരണ്ട നാവാല് ഊറ്റിക്കുടിച്ച്
ആർത്തട്ടഹസിക്കുന്നവരേ.
നിങ്ങളറിയുന്നില്ലല്ലോ ഈ
ഇരുളില്ത്തന്നെ പതുങ്ങിയിരിപ്പുണ്ട്
ആരൊക്കെയോ നിങ്ങളെയും കാത്ത് എന്ന്....
മരിച്ചവന്റെ കുഴിമാടത്തില് ചിതലുകള്
വളരുന്നുണ്ടോ എന്നറിയാന് നട്ടപ്പാതിരായില്
മണ്ണുമാന്തിത്തളരുന്നവരേ...
ഹാ.. കഷ്ടം...സ്വർഗ്ഗരാജ്യം നിങ്ങള്ക്കുള്ളതല്ല.....
നിങ്ങളറിയുന്നില്ല,
അത് വിശപ്പിന്റെ വിലയറിഞ്ഞവനും,
വേശ്യയുടെ അഴുകിയ മുഖത്ത് പുച്ഛത്തോടെ നോക്കാതെ പുറം തിരിഞ്ഞ് നടക്കുന്നവനും
മാത്രം സ്വന്തമെന്ന്........



up
0
dowm

രചിച്ചത്:ഷൈന് കുമാർ വെട്ടക്കല്
തീയതി:04-03-2015 10:54:04 PM
Added by :Shinekumar.A.T
വീക്ഷണം:171
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :