തനിയെ
ഒറ്റയ്ക്കല്ല ഞാനീ ഭൂമിതൻ തീരത്ത്
കടലാമകളുണ്ട് എനിക്ക് കൂട്ടായി
പറക്കും തവളകൾ ഉണ്ട്
പിന്നെയും തുടിക്കുന്ന
മീനുകളുമുണ്ട്
കാൽ മണൽ പറ്റി നിശബ്ദം
ചരിഞ്ഞു നിരങ്ങുന്ന ഞണ്ടുകളും
ചിവീടുകൾ പഴുതാരകൾ
ഇനിയെന്ത് വേണം ഈ നിലാവിൽ
കൂട്ടിരിക്കുവാൻ സ്വച്ഛം
എനിക്കിന്നീ രാവിൽ
കാതോർക്കുവാൻ മൂകം
ഇഴ പിരിയാത്ത തീരങ്ങളെ
തേങ്ങി ഒഴുകുന്നുവോ നിങ്ങളും
ഇന്നെൻറെ ആത്മതാളത്തെ കീറി
മറവി തീണ്ടാത്ത ഇന്നലെകളിലെക്കോ
Not connected : |