പനിനീർ പൂവേ
അന്ന് നീ വിഹരിച്ച വെള്ളിമണൽ പൂന്തോപ്
ഇന്ന് കാട്ടുവള്ളികൾ പടര്ന്ന വീചികൾ
കാണുവാനില്ല കൊഴിഞ്ഞ ഇലകളും തണ്ടും
കരിഞ്ഞുണങ്ങിയ ഇതളുകൾ പോലും
ഒരുനാൾ പ്രണയിച്ചിരുന്നു ഞാന് നിന്നെ
അതിലുമേറെയാ ശോണമുകുളങ്ങളെ
ലാളിച്ചിരുന്നു തൊട്ടുനോവിക്കാതെ
കൂമ്ബിയടഞ്ഞ നിൻ തളിര്മേനിയെ
ഈറനണിഞ്ഞ പുഷ്പിത ദളങ്ങളാൽ
സുഗന്ധ പൂരിതമായിരുന്നു നിന് യവ്വനം
കാവലിരിന്നു ഞാനീ ആരാമത്തിന്
നിന് താരുണ്യമാരും കവരാതിരിക്കാന്‍
കത്തും വെയിലിൽ നിന്നെ നനയ്ക്കുവാൻ
മണ്ണിലേക്ക് ചാലിട്ടിറങ്ങിയ മുത്തുകൾ
ഉരുകിയൊലിച്ചു വൃഥാ നിത്യം
വിയർപ്പുതുള്ളികൾ, കണ്ണീർ കണങ്ങൾ
ഇന്നെൻ ശവമഞ്ചമൊരുക്കുവാൻ
ചുരുൾമാലയായ് നിൻ പുഷ്പചക്രം
നെഞ്ചിലമർന്നു കുത്തിനോവിക്കുന്നു
ഓട്ടയിടുന്നു ഇന്നലെയുടെ പടങ്ങളിൽ
Not connected : |