പ്രിയ സുരയ്യാ,,,(കവിത)-അന്‍വര്‍ ഷാ ഉമയനല്ലൂര്‍
പാടിക്കഴിഞ്ഞപോലെങ്ങുമാഞ്ഞു
നീ, വാടിത്തളര്‍ന്നതി,ന്നേനറിഞ്ഞു
സ്നേഹച്ചിറകു മുറിഞ്ഞുവീണു;
നിന്റെ നീര്‍മാതളത്തി,ന്നിലകൊഴിഞ്ഞു.
സ്മരണയിലെന്നും നിറഞ്ഞുനില്‍ക്കും
നിന്റെ പ്രിയതര കൃതികളെ,ന്നൂര്‍ജ്ജമാക്കും
ആ ദിവ്യസ്പര്‍ശം കൊതിക്കെ ചിത്തം;
തവ തൂലികയായിപ്പരിണമിക്കും.
കൂര്‍ത്തമുള്‍വേലികള്‍ത്തീര്‍ത്തു-ചിലര്‍-
നിന്റെ നേര്‍ത്തവിലാപങ്ങളാസ്വദിക്കെ,
വേദനയൂറുന്ന നിന്‍മിഴികള്‍
മമ ഹൃത്തിലുണര്‍ത്തിയതര്‍ത്ഥനകള്‍.
നിന്‍സ്വരമാധുരി മങ്ങിനില്‍ക്കേ
കാവ്യകൈരളി കണ്ണീരണിഞ്ഞിരുന്നു
ഞങ്ങള്‍ക്കുനീ,യമ്മയായിരുന്നു
നന്മ,യുളളവര്‍ നിന്നെയറിഞ്ഞിരുന്നു.
ചന്ദനം ചാലിച്ചതിന്‍ സുഗന്ധം
നിന്റെ സുന്ദരകൃതികളില്‍ തങ്ങിനില്‍ക്കേ,
നിന്‍ഹൃദന്തത്തി-ന്നിഴമുറിഞ്ഞു
ഞങ്ങളൊരുപാടുവൈകിയടുത്തുവന്നു.
സ്നേഹം കവര്‍ന്നു,നീ യാത്രയായി,
നിന്റെ ദീപ്തസ്മരണകള്‍ ബാക്കിയായി
മിഴിവുളള വാക്കുകള്‍ പൂര്‍ണ്ണമാക്കി:
ഈ ധരയില്‍നീ,യൊരുസ്മൃതികമലമായി.
Not connected : |