മദ്യപാനിയുടെ കുംബസാരം  - തത്ത്വചിന്തകവിതകള്‍

മദ്യപാനിയുടെ കുംബസാരം  

മദ്യപാനിയുടെ കുംബസാരം

എകാകിയല്ല ഞാൻ ഇന്നിന്റെ ശാപമാം
ചാരായ മാണെന്റെ കൂട്ടുകാരൻ
ചാരായമൊത്തിരി ചാരത്തിരിക്കുമ്പോൾ
തോന്നായ്ക വേണ്ട നിരാശ വേണ്ട

പാനീയ മൊത്തിരി പാത്രം നിറച്ചെന്റെ
മുന്നിൽ കിടന്നു വിളങ്ങിടുമ്പോൾ
അതിൽ നിന്നുമൊരു തുള്ളി ഉള്ളിൽ കഴിച്ചെന്റെ
ഖേദം പാതി നശിച്ചിടുമ്പോൾ
പിന്നെയാ പാത്രത്തിൽ മിച്ചമിരുന്നൊരാ
മദ്യം ബോധം മറച്ചിടുമ്പോൾ

ഇന്നെന്റെ ചുറ്റിലും ഭൂഗോള മിത്തിരി
വേഗം താനേ കറങ്ങിടുമ്പോൾ
അടി തെറ്റി തറയിൽ വീണേൽക്കാൻ കഴിയാതെ
മാലോകർ നോക്കി രസിച്ചിടുമ്പോൾ

മനസ്സിൽ പഴിചാരി തെറിയും പറഞ്ഞു കൊ -
ണ്ടെപ്പോഴോ താനേ മയങ്ങിടുമ്പോൾ
ചിന്തിച്ചതില്ല ഞാൻ അന്നെന്റെ സ്വന്തമാം
ആശ്രയം തേടുന്ന ജന്മങ്ങളെ
കണ്ണീരൊലിപ്പിച്ചു വാടിതളർന്നൊരെൻ
പുന്നാര പൈതലേ ഓർത്തില്ല ഞാൻ

പിന്നെ ഞാൻ മദ്യമാം അർബുദ രോഗത്തിൻ
നീരാളി ക്കയ്യിൽ പിടഞ്ഞിടുമ്പോൾ
പാതിയിൽ കൈവിട്ടു പോയൊരെൻ ജീവിതം
കൂട്ടി ഇണക്കാൻ കഴിഞ്ഞതില്ല
മരണമെൻ ശയ്യയിൽ കൂടെ കിടക്കുമ്പോൾ
കണ്ണീരിന്നുപ്പെന്നറിഞ്ഞിടുന്നു


പശ്ചാത്തപിക്കുന്നു ഞാനെന്റെ തെറ്റിലെ
തെറ്റുകൾ പതിരായ് ചികഞ്ഞിടുന്നു
മുകളിൽ ദൈവം ആയുസ്സിൻ പാതിയെൻ
കൈകളിൽ ഭിക്ഷയായ് തന്നീടുകിൽ
ഇനിയുള്ള ജീവിതം ആരോഗ്യ പൂർണ്ണമാം
ലോകം പടുക്കാൻ ശ്രമിക്കുമെന്നും ..


up
1
dowm

രചിച്ചത്:വിനീഷ് (മമ്പറം)
തീയതി:06-08-2015 05:37:05 PM
Added by :vinu
വീക്ഷണം:196
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :