മരിക്കാത്ത ഓർമ്മകൾ
ഓർമ്മകൾ,
ഒരു മന്ദസ്മിതത്തിന്റെ,
അതു വഴിമാറിയ സൗഹൃദത്തിന്റെ,
പിന്നെ എന്നിലേക്കലിഞ്ഞു ചേർന്ന ഹൃദയത്തുടിപ്പിന്റെ,
പിന്നെയും ഒത്തൊരുമിച്ച സായാഹ്നങ്ങളുടെ,
പിന്നീടാദ്യം നോവുന്ന ഹൃദയത്തിന്റെ,
അന്നെനിക്കേകിയ സാന്ത്വനത്തിന്റെ,
ഒടുവിൽ എന്നിൽ നിന്നകന്ന സൗഭാഗ്യത്തിന്റെ,
ഒരു ഗദ്ഗദത്താലറിഞ്ഞ നൊമ്പരത്തിന്റെ,
ഒരു നീണ്ട മൗനത്തിലൊതുങ്ങിയ യാത്രാമൊഴിയുടെ,
എന്നെ ഏകാന്തതയിലേക്കെറിഞ്ഞ വേർപാടിന്റെ,
ഇനിയും മരിക്കാത്ത ഓർമ്മകൾ....
Not connected : |