സ്വപ്ന സുന്ദരി - പ്രണയകവിതകള്‍

സ്വപ്ന സുന്ദരി 

ഇന്നലെ കണ്ടുമറന്നൊരു സ്വപ്നത്തിന്നിതള്‍ പോലെ
അവളെന്നിലൂടെ കടന്നുപോയി...
മൂന്നാണ്ടുകളിലെ പ്രണയകേളികള്‍ വെറും
മൂന്നു നിമിഷത്തെ സ്വപ്നമായ് തോന്നും...
 
അവളുടെ സുന്ദര മിഴികളില്‍ നിന്നുതിര്‍ന്ന
പ്രണയതരംഗങ്ങള്‍
ഇന്നുവെറുമൊരു ഓര്‍മ്മമാത്രം
 
അവളുടെ സുന്ദര സ്പര്‍ശനങ്ങള്‍
എന്നിലുളവാക്കിയ വികാരങ്ങള്‍ പോലും
ഇന്നുവെറുമൊരു ഓര്‍മ്മമാത്രം
 
ഹേ, സ്വപ്നസുന്ദരീ നീയെന്നിലവശേഷിപ്പിച്ച
ഈ ഓര്‍മ്മ തുമ്പുകള്‍ അഗാധ തിരമാലകള്‍ പോലെ
എന്റെ സ്വപ്നങ്ങളിലും, ചിന്തകളിലും, എന്റെ പ്രവര്‍ത്തികളിലും
വന്നലയടിച്ചുകൊണ്ടിരിക്കുന്നു.
 
ഈ ഓര്‍മ്മതന്‍ തിരമാലകള്‍ എന്റെ

മനസ്സിന്റെ കണ്ണാടി ചില്ലുകള്‍ തകര്‍ക്കുന്നതായ് ഞാനറിയുന്നു...


up
-1
dowm

രചിച്ചത്:ഷിനു ഭാസ്കര്‍
തീയതി:21-08-2015 11:54:22 AM
Added by :shinubhaskar
വീക്ഷണം:713
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :