പണ്ട് ഒരു  കാമുകൻ കാമുകിയോടു പറഞ്ഞത്  - പ്രണയകവിതകള്‍

പണ്ട് ഒരു കാമുകൻ കാമുകിയോടു പറഞ്ഞത്  



ഒന്നും എനിക്കിനി വേണ്ടെന്റെ തോഴി ,
നിൻ അംബുജ ലോല ഹൃദന്തമല്ലാതെ !
ഒന്നും എനിക്കിനി വേണ്ടെൻറെ തോഴി ,
നിൻ സ്വഛമൊഴുകും മനസ്സു മാത്രം !

ചന്ദ്രമുഖ കാന്തിയോ ?വേണ്ടെനിക്ക് !
കരിനീല മിഴികളോ ?വേണ്ടെനിക്ക് !
വെണ്ണ തോൽക്കും ഉടൽ ?വേണ്ടെനിക്ക് !
മെടഞ്ഞ കാർകൂന്തലും ?വേണ്ടെനിക്ക് !

മുടിയിലവൾ ചൂടും തുളസിക്കതിരിന്റെ
നൈർമല്യം ഒന്നേ എനിക്കു വേണ്ടൂ ,
മൊഴിയലവൾ പേറും കറയറ്റ ലാളിത്യ
ഹരിതാഭയൊന്നേ എനിക്കു വേണ്ടൂ .

മേളാരവങ്ങളിൽ കണ്മയങ്ങീടാത്ത ,
മോഹാരവങ്ങളാൽ ആലസ്യമേൽക്കാത്ത ,
ദീനങ്ങളിൽ മുഖം പിന്തിരിഞ്ഞീടാത്ത ,
അന്ന്യൻറെ അശ്രുവിൽ ആനന്ദം കാണാത്ത
വാക്കിലും നോക്കിലും നോവാതെ നോക്കുന്ന ,
നിൻറെയീ കറയേലാ കരളു മാത്രം - എനിക്കിന്നു വേണ്ടൂ !

കാലചക്രം പണത്താൽ തിരിയുമ്പോൾ
കരുണാ കടാക്ഷങ്ങൾ കൈമോശമാകുമ്പോൾ
കാരുണ്യം കാശിക്കുമന്ന്യമായ് തീരുമ്പോൾ
കൈകാലടിക്കുമീ പേടമാൻ കുഞ്ഞിനെ
കൈകളിലേന്താനുമിറ്റു നീർ നല്കാനും
മടിയേതുമില്ലാതെ വന്നണഞ്ഞീടുന്നോ-
രരുമക്കിടാവേ നിൻ മനസ്സു മാത്രം
നിൻറെ മനസ്സു മാത്രം എനിക്കിന്നു വേണ്ടൂ !


up
0
dowm

രചിച്ചത്:mayanmuhamma
തീയതി:27-09-2015 11:49:19 PM
Added by :mayan muhamma
വീക്ഷണം:619
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :