മോഹം
മോഹമാണെനിക്കു നിന്നെ മോഹിക്കുവാൻ
പ്രണയമാണെനിക്കു നിന്നെ പ്രണയിക്കുവാനും
അരികിലിലെന്നാലുമെന്റെയുള്ളിന്റെയുള്ളിൽ
തുടിക്കുന്ന പ്രാണന്റെ പാതിയാണു നീ
കാനനഭംഗിയിൽ വിടരുന്ന കണ്ണുകൾ
കോമളവനികയിൽ തുളുമ്പുന്ന കവിളുകൾ
പുഞ്ചിരി തൂകുമാ മോഹന ചുണ്ടുകൾ
ആയിരം പൂർണ്ണചന്ദ്ര ശോഭയാൽ
കിനാവുകൾ നെയ്തിടുന്നെന്റെയുള്ളിൽ.
വിരിഞ്ഞിടുന്നോരോ ദിനവും പൊഴിഞ്ഞിടാത്തോരോ
സുന്ദര ലാവണ്യനിലാ നിശീധിനിയിലും
മാഞ്ഞിടാത്തൊരാ പ്രണയലീലയിലും
എന്നുടെ നിശ്വാസവീചികൾ മുത്തിയ നിൻ
മൃദുലമാം യവ്വനമേനിതൻ മോഹഭംഗിയും.
കാത്തിരിക്കുന്നു ഞാനിന്നും
നീ വരുന്ന കാലവും കാതോർത്ത്
കൂട്ടിരിക്കുന്നു യാമവും
നീ തൂകിയ ഓർമ്മകൾ നുണഞ്ഞ്
Not connected : |