നമ്മുടെ ചിഹ്നം!
കണ്ണടച്ചു തുറന്നുടന്‍
കണ്ടതു നമ്മുടെ ചിഹ്നം!
മുഷിഞ്ഞ വീട്ടിലും വിശക്കുന്നവന്റെ
നാക്കിലും
കൈകള്‍ കൂപ്പീ
ആവര്‍ത്തിച്ചും
നമ്മുടെ ചിഹ്നം
പതിച്ചു
റോഡിന്റെ
ഹൃദയത്തിലും
കാതിലും
തളര്‍ന്നു തൂങ്ങിയ
വേരിലും കൊമ്പിലും
പുതിയ ഛായത്തില്‍
ഭാവത്തില്‍ ഈണത്തില്‍
നമ്മുടെ ചിഹ്നം!
തുരുമ്പെറ്റ എന്‍
മുതുകത്തു തട്ടി
ചിലര്‍ ചെവിയില്‍
പറഞ്ഞതും
നമ്മുടെ ചിഹ്നം!
വെള്ള പൂശിയ
നിറങ്ങള്‍
അണിഞ്ഞവര്‍
കെട്ടിപുണര്‍ന്നു
സ്നേഹിച്ചതും
നമ്മുടെ ചിഹ്നം!
അവസാനം ഒന്നും അറിയാത്തവര്‍
നിര നിരയായി വിരലമര്‍ത്തുന്നു
വീണ്ടും ആ വക്ര
ചിഹ്നത്തിനു നേരെ;
Not connected : |