ഇന്നലെ - പ്രണയകവിതകള്‍

ഇന്നലെ 

കണ്ണീരിന്റെ,പാതിയിൽ പൂകാതെ കൊഴിഞ്ഞുവീണ
മോഹത്തിൻ വാടിയ പൂകൾ തൻ
ഗന്ധമാനിന്നെന്റെ ഇന്നലെകൾക്ക്.
നിറമില്ലാത്ത കിനാക്കൾതൻ
ശവപ്പരംബാനെന്റെ ഇന്നലെകൾ.
പ്രണയമേ നിന്റെ നനുത്ത വിരലുകൾ തൻ
സ്പര്സനമേൽക്കതോരെൻ ഇന്നലെകൾ.
രാവും പകലും ഏതെന്നറിയാതെ ചിന്തകൾ
വഴി തെറ്റി അലഞ്ഞ എൻ ഇന്നലകൾ.
വാക്കുകൾ ഇല്ലാതെ മൗനം വാചാലമായ
ഏകാന്തമായ എൻ ഇന്നലകൾ.
സിരകളിൽ പക തൻ അഗ്നി
നിറഞ്ഞൊഴുകിയ എൻ ഇന്നലകൾ.
മറ്റാര്കും നൽകാതെ ഞാൻ കാത്തുവെച്ച
സ്വപ്നത്തിൻ കുളിർമഴ മറ്റൊരുവന്റെ
നെഞ്ചിൽ പെയ്തിറങ്ങിയ ഇന്നലെ,
ജീവൻ നക്ഷ്ടപെട്ട എന്റെ ശരീരത്തിന്
ചിതയൊരുക്കി എന്റെ ആത്മാവ് കരഞ്ഞു.
എന്റെ ചിതക്കതിയമർന്ന കോണിൽ
പാരിജാതം പൂക്കുന്നുണ്ടാവും,നക്ഷ്ട പ്രണയത്തിന്റെ
എന്റെ ആത്മാവിന്റെ സുഗന്ധം പരത്തികൊണ്ട്.....

















































































up
0
dowm

രചിച്ചത്:Monisha T K
തീയതി:16-11-2015 08:23:37 PM
Added by :Monisha T K
വീക്ഷണം:397
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :