തനിയെ
വാഗ്ദാനങ്ങളുടെ കൂട് തകർത്ത്
യാഥാർത്യത്തിലേക്ക് നീ പോയപ്പോൾ
ജീവൻ തുടിക്കാത്ത ശരീരമായി
ഞാൻ വീണ്ടും തനിയെ.
പ്രണയത്തിലെ തോൽവികൾ ആദ്യമായല്ല.
ഇനി തകരാൻ ബാക്കിയില്ല.
കണ്ണീർ വറ്റിയ കണ്ണുകളോടെ,
ചോര വറ്റിയ ഹൃദയത്തോടെ
ജീവിത യാത്രയിലുടനീളം എനിക്ക് കൂട്ടായി ഞാൻ മാത്രം...
Not connected : |