മുറ്റത്തെ മുല്ലേ ചൊല്ല് - സിനിമാഗാനങ്ങള്‍

മുറ്റത്തെ മുല്ലേ ചൊല്ല് 

മുറ്റത്തെ മുല്ലേ ചൊല്ല് , കാലത്തെ നിന്നെ കാണാന്‍ ,
വന്നെത്തും തമ്പ്രാനാരാരോ .. ഒന്നൊന്നും മിണ്ടീടാതെ ,
കാതോരം തന്നിടാതെ , എങ്ങെങോ മായുന്നാരാരോ ..
പേരില്ലേ നാളില്ലേ , എന്താണെന്നോ എതാന്നെന്നോ ,
എന്തെന്നോ ഏതെന്നോ , മിണ്ടാനൊന്നും നിന്നെയില്ലെന്നോ …
(മുറ്റത്തെ )

കൈയെത്തും ദൂരയില്ലേ , ദൂരത്തോ മേയുന്നില്ലേ ,
മേയുമ്പോള്‍ എല്ലാം നുള്ളും നാടോടിയല്ലേ ,
നാടോടി പാട്ടും പാടി , ഊഞ്ഞാലിലാടുനില്ലേ ,
ആടുമ്പോള്‍ കൂടെയാടാന്‍ പെണ്ണെ നീയില്ലേ ..
കള്ളി പെണ്ണിന്റെ കള്ളകണ്ണെന്നോ മിന്നിചിങ്ങുന്നെ ..
(മുറ്റത്തെ )

മഞ്ഞെതോ ചൂടും തേടി , തീരത്തായി ഓടുന്നില്ലേ ,
തീരത്തെ ചേമ്പില്‍ മെല്ലെ ആരാടുന്നില്ലേ ,
ആറാട്ട് തീരും നേരം , മൂവാണ്ടന്‍ മാവിന്‍കൊമ്പില്‍ ,
ചോദിക്കാതെന്തും താനേ ചായുനോന്നല്ലേ ..
കണ്ടിട്ടുറെന്നെ മായകാട്ടല്ലേ കൊഞ്ചിക്കുന്നില്ലേ .. (മുറ്റത്തെ )


ചിത്രം : മായാവി (Maayaavi)
Year : 2008
രചന : ശരത് വര്‍മ്മ
സംഗീതം : അലക്സ്‌ പോള്‍
ആലാപനം : കെ ജെ യേശുദാസ്‌ / മഞ്ജരി
രാഗം : കാപ്പി


up
0
dowm

രചിച്ചത്:ശരത് വര്‍മ്മ
തീയതി:27-12-2010 06:25:14 PM
Added by :prakash
വീക്ഷണം:394
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :