ഞാനെന്ന സ്വാര്‍ത്ഥത
ഉപാധികള്‍ വെക്കാതെ
ഇത്തിരി സ്നേഹം.
ആശ്വസിപ്പിക്കാന്‍
ഒരു ചുമല്‍ത്താങ്ങ്.
വാക്കുകള്‍ മുറിക്കാതെ
ഒരു കേള്‍വിത്തുണ്ട്.
കൂടെയുണ്ടല്ലോയെന്ന
കണ്ണു കാണിക്കല്‍.
മിണ്ടിപ്പറയാന്‍
ഇത്തിരി നേരം.
ഒറ്റപ്പെട്ടവന്റെ
ആകാശം വീഴ്ത്തുന്ന
കണ്ണുനീര്‍ തുള്ളികളില്‍
ഉള്ളു പൊള്ളാതിരിക്കാന്‍
ഒരു കുടത്തണല്‍.
ഞാനെന്ന സ്വാര്‍ത്ഥതക്ക്
നീയെന്ത് പേരിടുമോ.
Not connected : |