കൃഷ്ണ തുളസി
അങ്കണം തന്നിലാ കൽതറയ്ക്കുളളിൽ
ചാറ്റൽമഴയേറ്റു കിളിർക്കുന്നിനിയുമിനിയും...
പുലരിയിൽ പെയ്ത ഒളികിരണങ്ങളാൽ
തെളിയുന്നു നിൻ ശോഭ...,പടരുന്നിനിയും...
പൂർവ്വികർ പുണ്യാത്മാക്കൾ നിനക്കായ്
ചൊല്ലിപഠിപ്പിച്ചേറെ കീർത്തനങ്ങൾ.,
നാവിൻ തുമ്പിലൂറാനില്ല പഴരസങ്ങളൊന്നും
മനസു കുളിർക്കാനത്രയില്ല സുഗന്ധവും,
എങ്കിലും ശ്രേഷ്ഠമീ ഇലദളങ്ങളൊക്കെയും
കാഴ്ചവെയ്ക്കുന്നൊരീശ്വര സാന്നിദ്ധ്യം..
തെല്ലു കാണാനഭംഗിതൻ പരിഭവകറയ്ക്കുമേൽ
മന:ശുദ്ധിയാൽ ദൈവകൃപ ചൊരിഞ്ഞനേകം.,
മുന്നിലാപടർന്ന മുല്ലതൻ വളളിയിൽ
മുന്നേവിടർന്നയസൂയ ലജ്ജാവതിയായി..
നുളളിയ നാമ്പുകളർപ്പിക്കയായീശ്വര പ്രതീകമായ്
വിഭൂതിയിട്ടു കരംകൂപ്പി തൊഴാം നാൾക്കുനാൾ...
Not connected : |