മരണം എന്ന സത്യം  - തത്ത്വചിന്തകവിതകള്‍

മരണം എന്ന സത്യം  

കഥനം കുറിക്കുന്ന മാനസസന്ധ്യ സമാഗമ വേളയില്‍
ഇരുള്‍ മൂടുമാരണ്യകത്തിലെന്‍ തെളിവോലൂ മക്ഷരങ്ങള്‍ തെളികയായ്...
കാലഭേധതിന്റെ കണക്കുപുസ്തകത്താ ളിലാരോ
അര്തഥ ശൂന്യമാമെൻ പദം എഴുതാന്‍ തുടിക്കുന്നപോല്‍ ..
നിറങ്ങള്‍ തുടിക്കുന്ന പുസ്തകത്താളിലും
സ്വര്‍ണം തിളങ്ങുന്ന തൂലികത്തുമ്പി ലും
ഞാനെന്നേ തിരഞ്ഞതാണെൻ പദത്തെ ..
കാണാന്‍ കഴിഞ്ഞില്ലയന്നെനിക്കെന്‍ പദം
ഏതോ കണക്കിനവിന്റെ നോവിനോടെന്നപോല്‍
എന്നലോരുദിനം എനിക്കായ് കാത്തു നില്‍ക്കയായ് വിലപിക്കയായ് ..
ഞാനെത്തുമാ സമഗമാത്തിനായ് മനം തുടിക്കയായ്
കാലം തിരികെ ക്ഷണിക്കുന്ന
ശുഭമുഹൂര്ത ത്തിലേക്ക്
വെണ്ണി റി ന്റെ വെന്മയം തുണ്ടില്‍ എരിഞ്ഞമര്‍ന്ന് സ്വപ്നങ്ങളും വെടിഞ്ഞ്
മഞ്ഞുപെയ്യുന്ന ഹിമാകിരീടങ്ങളില്‍
സ്നേഹം പുതപ്പിച്ച തൂവാലയും ചേര്‍ത്ത്
നടക്കട്ടെ ഞാനെന്‍ നിഗൂഡ നിദ്രതലങ്ങളിലേക്ക് …


up
0
dowm

രചിച്ചത്:prathyusha
തീയതി:16-12-2015 12:06:15 PM
Added by :prathyusha
വീക്ഷണം:281
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :