ജീവിതയാത്രയിൽ എന്നും കൂടെയുണ്ടാവും എന്ന് വെറുംവാക്ക് പറഞ്ഞ് ജീവിതത്തിന്റെ പാതി വഴിയിൽ ഉപേക്ഷിച്ച് യാത്ര തുടരുന്ന നിനക്ക് എന്നെങ്കിലും ഞാനെന്ന ആത്മാവിനെ കണ്ടുമുട്ടേണ്ടി വരും..
അന്ന് നിനക്ക് എന്താണ് പറയാനുണ്ടാവുക..?
ഒന്നുമുണ്ടാവില്ലെങ്കിലും ഒരു പുഞ്ചിരിയെങ്കിലും സമ്മാനിക്കുക..
അതല്ല മറിച്ച് കരയാനാണ് തോന്നുന്നതെങ്കിൽ കരയാതിരിക്കുക കാരണം ഞാൻ ആഗ്രഹിച്ചത് നീയെന്നും ചിരിച്ച് കാണാനാണ്..