അന്നും ഇന്നും
ബാല്യകാലം,
കല്ലുപെന്സിലും സ്ലേറ്റും
തമ്മിൽ ഉമ്മ വെച്ചിരുന്ന കാലം
തുടക്കാൻ മഷിതണ്ടും .
നെൽകതിർ വിള്ളഞ്ഞു കിടക്കുന്ന
പാടത്തിന്റെ കരയിലുടെ,
പള്ളികുടത്തിലേക്ക് നടക്കുമ്പോൾ,
എന്റെ നഗ്നപാദത്തെ
മഞ്ഞുത്തുള്ളികൾ
പുൽകിയിരുന്ന കാലം.
വാട്ടിയ ഇലയിൽ
അമ്മ പൊതിഞ്ഞ രുചി..
ഇന്ന്
ചുമട്ടുകാരെ പോലെ
പുസ്തകം ചുമന്ന്,
മഴയുടെ തലോടൽ
വെയിലിന്റെ ചുടുനിശ്വാസം
വയലിന്റെ ഗന്ധം
ഇവയെല്ലാം അന്യമായ
ഒരു തലമുറ.
ചക്കയും കപ്പയും
വൃദ്ധസദനത്തിന് സ്വന്തം.
രണ്ടു റൊട്ടിക്കിടയിൽ
ചിരിക്കുന്ന
കോഴിയുടെ ആത്മാവ്.
ബിനു അയിരൂർ
Not connected : |