*വിദ്യാപുത്രി* - മലയാളകവിതകള്‍

*വിദ്യാപുത്രി* 


**********************വിദ്യാപുത്രി *****************************

വിദ്യയാം ലക്ഷ്യത്തെതേടിയയാത്രയില്‍
വിധിയുടെകയത്തിലായ് ആഴ്ന്നൊരുസോദരി.

ആര്‍ഭാടമില്ലാത്ത ജീവിതച്ചുവടുകള്‍
പതിവെച്ചവള്‍മെല്ലെ നീങ്ങുവാന്‍നോക്കവെ

അറിയാതെവന്നൊരുമരണത്തിന്‍വാള്‍മുന
ഖണ്ഡിച്ചുമാറ്റിയാപനിനീര്‍മുകുളത്തെ

കേരളജനതയെദുഃഖത്തിലാഴ്ത്തിയും
നാളെയുടെമോഹങ്ങള്‍ പാടെഉപേക്ഷിച്ചും

ഈവിണ്ണിന്‍റെമടിയിലവള്‍ അന്തിയുറങ്ങവെ
തീരാത്തദാരിദ്ര്യംപിടിമുറുക്കുമ്പോഴും

അനുജനെകൈപിടിച്ചുയര്‍ത്തുവാന്‍മോഹിച്ചു
അച്ച്ഛനും അമ്മക്കുംതാങ്ങായിനില്‍ക്കുവാന്‍

അവളേറെമോഹിച്ചതില്ലയോമര്‍ത്യരേ
ദ്രോഹത്തിന്‍വാള്‍മുനആര്‍ക്കുമായ് നല്‍കാതെ

സ്വന്തപ്രയത്നത്താല്‍ ഉയരുവാന്‍നോക്കവെ
പാടുണ്ടോ ദ്രോഹിക്കാനാപാവംകുട്ടിയെ

അതിലെന്തുലാഭാമുണ്ടായെന്നുപറയാമോ
വിദ്യയാം നിധിതേടിയാത്രക്കുമുന്നവള്‍

ആശ്രയംതേടിയലഞ്ഞെത്തിപലരോടും
കൈനീട്ടിയെത്തിയകതകുകളൊക്കെയും

കൊട്ടിയടക്കുവാന്‍കാരണമെന്തുണ്ട്
ദളിതയായ്പിറന്നതവളുടെകുറ്റമോ

ഒരുകൈതുണക്കുവാനുണ്ടെങ്കിലിന്നവള്‍
നമ്മുടെമുന്നിലായ് പാറിനടക്കില്ലേ

വിധിയല്ലയിതുവെറും ക്രൂരമാംവിളയാട്ടം
മനസാക്ഷിയില്ലാത്തമനുക്ഷ്യര്‍തന്‍ വിളയാട്ടം

അര്‍ഹതപ്പെട്ടതുനല്‍കാതെകാത്തത്തില്‍
എന്തുണ്ട് ലാഭമെന്നോര്‍ത്തുനോക്കീടുമോ

നേടുവാന്‍കഴിയാത്തപഠനത്തിനായവള്‍
സ്വജീവന്‍തന്നെയര്‍പ്പിച്ചുവീമണ്ണിലായ്

ഇനിയുമൊരുജെന്മമെന്‍ സോദരിക്കേകുവാന്‍
പ്രാര്‍ത്ഥിക്കുന്നിന്നുഞാന്‍ ‌‍ൈദവങ്ങളോടായി

ഒരുജെന്മംകൂടിയവള്‍ക്കേകുമീമണ്ണിലായ്
വിദ്യയാംവിജയക്കൊടിനീര്‍ത്തിനില്‍ക്കുവാന്‍

ഇനിയൊരു രജനിക്കുമീഗതിനല്‍കാതെ
കാക്കുമാറാകട്ടെ ൈദവങ്ങളൊക്കെയും

സോദരിനിന്നാത്മാവിന്‍ശാന്തിക്കായ്ഞാനിതാ
കണ്ണുനീര്‍ പുഷ്പ്പങ്ങളായ് വാരിവിതറീടുന്നു*****************

**************************************************************************


up
0
dowm

രചിച്ചത്:ഉണ്ണിവിശ്വനാഥ്
തീയതി:22-12-2015 04:53:43 PM
Added by :UNNIVISWANATH
വീക്ഷണം:199
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :