മനുഷ്യപ്രണയം  - പ്രണയകവിതകള്‍

മനുഷ്യപ്രണയം  

ആദ്യ നാളുകളിലെ ആദർശ പ്രണയത്തിൽ
ഞാൻ നിന്നോട് ചോദിച്ചു:
നാം വേറെ മതമല്ലേ എന്ന്.
നിന്ടെ ശരീരത്തോട് ചേർത്ത് എന്നെ പുണർന്നപ്പോൾ
ഞാനറിഞ്ഞു
ഹൃദയം തുടിക്കുന്നത് ഒരുപോലെയാണെന്ന്.
അനുരാഗപൂർവ്വം നീയെന്നെ ചുംബിച്ചപ്പോൾ
മനസിലെ മോഹങ്ങൾ ഒന്നെന്നറിഞ്ഞു.
തീക്ഷ്ണ പ്രണയത്തിന്റെ മൂർധന്യത്തിൽ
പതിയെ നീയെന്റെ ശരീരത്തിൽ പടർന്നപ്പോൾ
വികാരങ്ങൾ ഒന്നെന്നറിഞ്ഞു.
എന്നാൽ,
ലോകം നമ്മെ നോക്കിക്കണ്ടത് രണ്ടു മതകാരായിട്ടായിരുന്നു.
മനുഷ്യരായിട്ടല്ല...
ഒരേ മനസുള്ള രണ്ടു മതക്കാർ!!!


up
0
dowm

രചിച്ചത്:അപർണ വാര്യർ
തീയതി:30-12-2015 07:03:14 PM
Added by :Aparna Warrier
വീക്ഷണം:504
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :