ആധുനികത
മഴയുള്ള ഒരു
തണുത്ത രാത്രിയിൽ
ഉണ്ണാതെ
ഉറങ്ങാതെ
ഞാനൊരു കവിതയെഴുതി.
എന്റെ ചെറുപ്പകാലത്തെ
പട്ടിണിയും
ചെറുപ്പകാലത്തെ വിധവയായ
അമ്മയുടെ ദുഖവും ആയിരുന്നു വിഷയം.
ഞാനത് മാസികക്ക് അയച്ചുകൊടുത്തു
കാത്തിരുന്നു.
എനിക്ക് കിട്ടിയ മറുപടി
'നിങ്ങളുടെ കവിതയുടെ
വിഷയം സമകലിനമല്ല,
ആധുനികതയില്ല"
പട്ടിണിക്ക് എവിടെ സമകലിനത,
എവിടെ ആധുനികത ?
Not connected : |