കള്ളിപ്പൂങ്കുയിലേ(Kallippunguyile) - സിനിമാഗാനങ്ങള്‍

കള്ളിപ്പൂങ്കുയിലേ(Kallippunguyile) 

കള്ളിപ്പൂങ്കുയിലേ കന്നിതേന്മോഴിയേ
കാതില്‍ മെല്ലെ ചൊല്ലുമോ
കള്ളിപ്പൂങ്കുയിലേ കന്നിതേന്മോഴിയേ
കാതില്‍ മെല്ലെ ചൊല്ലുമോ
കാവതിക്കാക്ക തന്‍ കൂട്ടില്‍
മുട്ടയിട്ടന്നൊരുനാള്‍
കാനനം നീളെ നീ പാറിപറന്നോരു
കള്ളം പറഞ്ഞതെന്തേ

കള്ളിപ്പൂങ്കുയിലേ കന്നിതേന്മോഴിയേ
കാതില്‍ മെല്ലെ ചൊല്ലുമോ

മിന്നാരപൊന്‍‌കൂട്ടില്‍ മിന്നുമാ പൊന്മുട്ട
കാകന്‍‌റെയെന്നു ചൊല്ലി
നിന്നെപ്പോലെ കാറ്റുമതേറ്റുചൊല്ലീ
നേരു പറഞ്ഞിട്ടും നെഞ്ചു തുറന്നിട്ടും
കൂട്ടരും കൈവെടിഞ്ഞു
പിന്നെ പാവം കൂട്ടില്‍ തളര്‍ന്നിരുന്നു.
ആരാരോ ദൂരത്താരാരോ
ആലിന്‍ കൊമ്പത്തോരോല കൂട്ടില്‍
നിന്നാലോലം പുഞ്ചിരിച്ചു

കള്ളിപ്പൂങ്കുയിലേ കന്നിതേന്മോഴിയേ
കാതില്‍ മെല്ലെ ചൊല്ലുമോ

ഊരാകെ തെണ്ടുന്നോരമ്പലപ്രാവുകള്‍
നാടാകെപാടിയപ്പോള്‍
കള്ളക്കഥ കാട്ടുതീയായ് പടര്‍ന്നു
കാകനെ സ്നേഹിച്ച കാവളം പെണ്‍‌കിളി
കഥയറിയാതിരുന്നു
പിന്നെ പിന്നെ കാതരയായ് കരഞ്ഞു
ആലോലം നീല പൂങ്കാവില്‍
നീയിന്നെന്നുള്ളീല്‍ തൂവല്‍ ചിക്കി
ചിഞ്ചിള്ളം പുഞ്ചിരിച്ചു.

കള്ളിപ്പൂങ്കുയിലേ കന്നിതേന്മോഴിയേ
കാതില്‍ മെല്ലെ ചൊല്ലുമോ
കാവതിക്കാക്ക തന്‍ കൂട്ടില്‍
മുട്ടയിട്ടന്നൊരുനാള്‍
കാനനം നീളെ നീ പാറിപറന്നോരു
കള്ളം പറഞ്ഞതെന്തേ
കള്ളിപ്പൂങ്കുയിലേ കന്നിതേന്മോഴിയേ
കാതില്‍ മെല്ലെ ചൊല്ലുമോ


സിനിമ : തേന്മാവിന്‍ കൊമ്പത്ത്(1994)
ഗാനങ്ങള്‍:ഗിരീഷ് പുത്തഞ്ചേരി
സംഗീതം :ബേണി ഇഗ്നേഷ്യസ്
ആലാപനം :ശ്രീകുമാര്‍


up
0
dowm

രചിച്ചത്:ഗിരീഷ് പുത്തഞ്ചേരി
തീയതി:28-12-2010 07:04:37 PM
Added by :prakash
വീക്ഷണം:593
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :