പിശാചിന്‍റെ സന്തതികള്‍
എന്നെ പോലെ പിറന്നവന്‍ ഭൂമിയില്‍..
മണ്ണില്‍ നിന്നും ജനിച്ചവന്‍ നീ,
നന്മയെ പോലെ വളര്‍ത്തി വലുതാക്കും
അമ്മതന്‍ ജീവന്‍ എടുത്തവന്‍ നീ....
പച്ചയുടെ പേരില്‍ ,കാവിയുടെ പേരില്‍,
താടിയുടെ പേരില്‍, ഹിംസയുടെ പേരില്‍
നിനക്കാര് തന്നൂ ഒരു പ്രാണന്‍ പിടയുമാര്
തൊട്ടു നോവികുവാന്‍ ദൃഷ്ടി പതിക്കുവാന്‍....
ഈശ്വരന്‍ നിന്നെ പടച്ചതീ ഭൂമിയില്‍
ഒരിതള്‍ പോലും തൊട്ടു നോവിക്കുവാനല്ല
ഒരു ഇല പോലെ ഞെട്ടറ്റു വീഴും കിനാക്കളെ
താങ്ങി നിര്‍ത്തും മൃദുലമാം മര്‍ത്ത്യനായല്ലയോ.....
എന്നിട്ടും എന്തെ നിന്‍ ദാഹമടങ്ങാതെ
കൊല്ലുന്നു കൊല്ലുവാന്‍ യാഗം നടത്തുന്നു നീ
ദൈവങ്ങള്‍ ഭക്തന്‍റെ നെഞ്ചു കീറുംപോഴും
ദേവനെ വിറ്റു കാശാക്കുന്നു നീ......
നീ മര്‍ത്യ ജന്മമോ നീ പിശാചിന്‍റെ സന്തതിയോ
നീ ശവം തീനി കഴുകന്‍റെ പ്രതിബിംബാമോ
നരഭോജിക്ക് ഉല്‍പ്പത്തിവിചാരിക്കും നീചനോ
തിന്മതന്‍പര്യായമോ നീ ജീവന്‍റെ പരമാണുവോ.....
കൊല്ലുന്നവന്‍ അറിയുന്നില്ല ഞാന്‍
എന്തിനാണവനെ കൊല്ലുന്നതെന്നോ
കൂട്ടത്തില്‍ അവന്‍ തിരക്കുന്നതുമില്ല
അമ്മയോ അച്ഛനോ ഉണ്ടെങ്കില്‍ എന്നും.....
നീയാരാണ് ? നിന്നെയാരാ നയിക്കുന്നത് ?
കാവിയോ?പച്ചയോ ?കണ്ണുനീര്‍ വറ്റിയ മര്‍ത്ത്യനോ?
കാട്ടാളര്‍ പോലും ചെയ്യില്ല നിന്‍റെ ഈ കണ്ണു
കലങ്ങാത്ത ചെയ്തികള്‍ , നിന്നെ കാത്തിരിക്കുന്നൊരു
കാലമുണ്ട് നിന്‍റെ പുസ്തക കെട്ടിലെ
അവസാനതാളില്‍നിനക്ക് വിജയമോട്ടില്ലതാനും.......ഓര്‍ക്കുക...........
Not connected : |