പ്രണയം - തത്ത്വചിന്തകവിതകള്‍

പ്രണയം 

ബാഹ്യ പ്രണയത്തിൻ
വലയനെയ്യുന്ന കാലമേ...
നിൻ വലകണ്ണി സഹസ്രദേശങ്ങൾ കടന്നു പോയി...

ബോധം മറഞ്ഞയുവത്തമേ
നിന്നോട് എന്റെ ഇഷ്ടപ്രണയത്തെ
കുറിച്ചു പറയുവാൻ ഞാനില്ല..
എങ്കിലും നീങ്ങൾ അറിഞ്ഞിടണം
കാമം എല്ല പ്രണയം എന്ന കാര്യം..
മാംസ നിബന്ധമല്ല പ്രണയം
എന്ന് ഒരു കവി ചൊല്ലി..
ബോധം പുകഞ്ഞ യുവത്വമോ ചൊല്ലുന്നു..
പ്രണയമാംസത്തിനാണ് വിപണിയെന്ന്..
ആ വലക്കുള്ളിലാണ് കമ്പോളമൊക്കയും...
ചൊല്ലുവിൻ കുട്ടരെ എനി ഞാൻ
എന്റെ ഇഷ്ടപ്രണയം പറയണോ?


up
0
dowm

രചിച്ചത്:സമീർ മൊബി
തീയതി:29-01-2016 09:14:13 PM
Added by :Sameer Mobi Kambalakkad
വീക്ഷണം:239
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :