നിത്യ സഞ്ചാരി
യാത്ര തുടരേണം അനേക കാതം
ഓർമ തൻ അമൂല്യ ചെപ്പുമായി
സഞ്ചാര മാർഗെ ചിന്തയിൽ ഊറുന്നു
പിന്നിട്ട വഴികളും കനിവിൻ മുഖങ്ങളും
ജീവിത കാമന തൻആശ്ലേഷത്തിൽ
അമരാതെയെനിക്ക് ചലിക്കേണം
വ്യാപ്രുതമായോരീ മേടിൽ ഒന്നിലും
സ്ഥിരമായി വസിക്കനാവില്ല തീർച്ച
മാറും ഋതുക്കൾ തൻ സാമീപ്യം
കൊതിക്കുന്നീ നിത്യ സഞ്ചാരി
ഭൂമിയുടെ സുന്ദര ധാമങ്ങളൊക്കെ
നുകരാതെ നുകരാൻ കരുത്തെകൂ
ഒന്നായി മാറാത്ത കദനങ്ങൾ ഒക്കവേ
നീരൊഴുക്കിൽ അലിയിക്കേണം
നീളും സരണി തൻ ഭാഗമായ്
നിഴൽ കുത്തില്ലാതെ നീങ്ങട്ടെയോ
പ്രകാശ കണികാ സഞ്ചലനമിതാ !
കറങ്ങുന്നിതാ ഭൂഗോളമാവേഗം
പറന്നുയരുന്നു മനക്കിളി മുന്നിൽ
അദൃശ്യ സഞ്ചാരി ആയിടുന്നിതാ
കാണാ കാഴ്ചകളിലെകനായ്
എത്തിടുന്നു ഞാൻ നിത്യം
അന്തമില്ലാത്തോരീ യാത്രക്ക്
ആത്മ പ്രകാശത്തിൻ നാളമായ്..
Not connected : |