കാതോടു കാതോരം ( നീയെന്‍ സര്‍ഗ സൌന്ദര്യമേ) - മലയാളകവിതകള്‍

കാതോടു കാതോരം ( നീയെന്‍ സര്‍ഗ സൌന്ദര്യമേ) 

നീയെന്‍ സര്‍ഗ സൌന്ദര്യമേ ..
നീയെന്‍ സത്യാ സംഗീതമേ ..
നിന്റെ സങ്കീര്‍ത്തനം ..സങ്കീര്‍ത്തനം ..
ഓരോ ഈണങ്ങളില്‍...
പാടുവാന്‍ ..
നീ തീര്‍ത്ത മണ്‍വീണ ഞാന്‍ ..(നീയെന്‍...)

പൂമാനവും..താഴെയീഭൂമിയും ..
സ്നേഹ ലാവണ്യമേ നിന്റെ ദേവാലയം .. (2)
ഗോപുരം നീളെ.. ആയിരം ദീപം ..
ഉരുകി ഉരുകി മെഴുക് തിരികള്‍ ചാര്‍ത്തും ..
മധുര മൊഴികള്‍ കിളികള്‍ അതിനെ വാഴ്ത്തും ..
മെല്ലെ ഞാനും കൂടെ പാടുന്നു (നീയെന്‍..)

താളങ്ങളില്‍ ദേവ പാദങ്ങളില്‍ ..
ബലിപൂജക്കിവര്‍ പൂക്കള്‍ ആയെങ്കിലോ .. (2)
പൂവുകള്‍ ആകാം ആയിരം ജന്മം ..
നെറുകില്‍ ഇനിയ തുകിലകണിക ചാര്‍ത്തി ..
തൊഴുതു തൊഴുതു തരള മിഴികള്‍ ചിമ്മി ..
പൂവിന്‍ ജീവന്‍ തേടും സ്നേഹം നീ ... (നീയെന്‍...)


up
0
dowm

രചിച്ചത്:
തീയതി:08-01-2011 07:04:59 PM
Added by :bugsbunny
വീക്ഷണം:307
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :