പാദങ്ങൾ അമർന്നപ്പോൾ
കാലമേ , പുതുമയുടെ വേരുതെടി
നീ ഒരു സഞ്ചാരിയെപ്പൊൽ
വിധിയേയും പഴിചാരി , നിന് യാത്രയിൽ
മൂകമായ് ഞാനലയുന്നു ,അലിയുന്നു
"രാവിനു മുൻപോ പിൻപോ പകലെന്നു
രാമയനക്കിളികൾ ചിലംബിടുമ്പോൾ
വിഡ്ഢിത്തം പുലംബരുതെന്ന് നിനച്ച
ഒരു മൂഡ കോമാളിയായ് ഞാൻ "
നിശബ്ദ രോദനങ്ങൾ എന്നെ തകർക്കുമ്പോഴും
നിശച്ചലമാകാതെ തേങ്ങലടക്കി മൂകസാക്ഷി ഞാൻ
ധന്യമാണ് ഓർമ്മകൾ അന്യമാകാതിരിക്കുകിൽ
ശ്രേഷ്ടമാണ് ചിന്തകള് പാൽനിലാവൊഴുക്കുകിൽ
പറയാൻ പാതി മറന്നതും കണ്ണിണയിൽ തെന്നിമറഞ്ഞതും
ഉള്ളം തൊട്ടറിഞ്ഞു വിളിച്ചതും ഉയിരിനെ തലോടി ഉണര്ത്തിയതും
ഉന്മാദ ചിത്തതിലും ഉറങ്ങാതെ പാട്ടുതീർത്തതും ഉതിർത്തതും
അറിയില്ല ഒന്നിനും അറിവില്ല ഉള്ളിലെ -
നഗ്ന സൌന്ദര്യത്തിൻ ആഴവും പരപ്പും
അറിയാമിതോന്നു മാത്രം സത്യമായ്
പകുതിയിലധികവും അഞ്ജതയാണ് ഞാൻ !
പുറം ലോകം ചുറ്റിയപ്പോൾ പാദങ്ങൾ അമർന്നപ്പോൾ
അറിഞ്ഞു ഞാൻ പിന്നയും അറിയില്ലെനിക്കൊന്നും
കണ്ടതും കേട്ടതും അനുഭവിച്ചതും പിന്നെ -
ആരൊക്കെയോ വിളിച്ചറിയിച്ചതും
അത് മാത്രമാണെൻ ജീീവിതം !
Not connected : |