പറയാതെ വയ്യ  - പ്രണയകവിതകള്‍

പറയാതെ വയ്യ  

ഇരുള നിറഞ്ഞ ഒരു ദിനം 25th ഡിസംബർ
കാലിത്തൊഴുത്തിൽ യേശു പിറന്നു വീണത്
സ്നേഹത്തിൻറെ വെളിച്ചമായിട്ടയിരുന്നു -.
എന്നാൽ ആ ദിനത്തിൽ എൻറെ
ജീവിതത്തിൽ വല്ലാത്തൊരു ഇരുൾ ആയിരുന്നു .
മനുഷ്യൻ ഭൂമിയുടെ കാൻസർ ആണെന്ന്
നീ എന്നോട് പറഞ്ഞു . പക്ഷെ
ഭൂമി തന്നെ കാന്സിരിനാൽ
വിഴുങ്ങപെട്ടാൽ മനുഷ്യന് അവടെ
എന്താണ് പ്രസക്തി ?
എങ്കിലും പ്രിയേ ഞാൻ തിരിച്ചറിഞ്ഞിരുന്നു
നിന്റെ സ്നേഹം .
വാടിയ ചേമ്പിൻ തണ്ടുപോലെ നീ എന്നോട്
ചെർന്നിരികുമ്പോൾ വെയിലേറ്റു തളര്ന്നതുപോലുള്ള
നിന്റെ മുഖം എന്റെ കൈകുംബിള്ളിലയിരുന്നപ്പോൾ ..പിന്നെ തളർന്നെന്റെ മടിയിൽ അഭയം പ്രാപികുമ്പോൾ.
എൻറെ കൈകൾ നിൻറെ സിരസ്സിലുടെ ഇഴയുമ്പോൾ നിനക്കറിയാൻ പറ്റിയിരിക്കും
എനിക്ക് നിന്നോടുള്ള സ്നേഹം .
വേദന കടിച്ചമർത്തുന്ന നിൻറെ മുഖം ...
തണുത്തു മരവിച്ചതുപോലുള്ള നിൻറെ കൈവിരലുകൾ ... എൻറെ ഗാടമായ ആലിഗനം
അത് തന്നെ എന്നിലെകടുപ്പിച്ച ആ നിമിഷങ്ങൾ..
നീ എൻറെ കൈയ്യിൽ നല്കിയ ആ
ചുംബനം അത് ഞാൻ എന്റെ ഹൃദയത്തിൽ
ഏറ്റുവാങ്ങി ഒരു ലഹരിയായി കൊണ്ട് നടന്നു
... നീ എന്നെ വെറുകുന്നെങ്കിൽ ... എന്റെ സ്നേഹം
ആഗ്രഹികുന്നില്ലെങ്കിൽ ... ഇനി ഒരികലും
ഒരു കൂടിച്ചേരൽ ആഗ്രഹികുന്നില്ലെങ്കിൽ
ഇത് എന്നോ എപ്പോഴോ വായിച്ച
ഒരു കവിതയുടെ ഭാഗമായി കാണാം .
പക്ഷെ അപ്പോഴും ഞാൻ നിൻറെ
സ്നേഹത്തിനായി കാത്തിരികുന്നുണ്ടാവും...
ഹൃദയത്തിൽ ഒളിപ്പിക്കുന്ന സ്നേഹത്തിന്റെ
ഭാരം അത് വളരെ വലുതാണ് .
അതാണിപ്പോൾ ഞാൻ അനുഭവിക്കുന്നത് ..




up
0
dowm

രചിച്ചത്:Lisa
തീയതി:09-02-2016 09:14:55 AM
Added by :Lisa
വീക്ഷണം:624
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :