ജീവിതവും കവിതയും - ഒരു തിരിച്ചറിവ്  - മലയാളകവിതകള്‍

ജീവിതവും കവിതയും - ഒരു തിരിച്ചറിവ്  

ഓർക്കുന്നു ഞാൻ എന്റെ ജീവിത പാതയിൽ,
തുണയായി വന്ന വരികളെയെന്നും.
വഴിമാറി നടക്കുവാൻ തുടങ്ങുന്ന നേരമെൻ,
നെറുകയിൽ ചുംബിച്ചു തിരിതെളിക്കും,
അക്ഷരകൂട്ടമേ, തിരിച്ചറിവു ഞാൻ ഇന്നു,
ഈണത്തിൽ മുഴങ്ങുമാ രാഗങ്ങളെ,
വിവിധ കാലത്തിൽ പിറക്കുമാ കവിതകളെ...

ഇരുണ്ട ഭൂഖണ്ട, ഉൾപ്രദേശം...
രക്തവർണ്ണ, ചിത്രങ്ങളും.... (2)
മെല്ലെ ഒഴുകും അലകളിൽ തെന്നി ഞാൻ,
പ്രകാശധാരയിൽ പതിക്കവേ,
തിരിച്ചറിവു ഞാൻ ഇന്നു കവിതകളായി,
എന്നിൽ നിന്നുമുയരും ആർത്ത നാദങ്ങളെയും.

മാതൃ കോമള, പൂമേനിയിൽ....
പാതിനിദ്രയിൽ, ആഴവേ... (2)
മെല്ലെ ഉയരും സ്വരത്തിൽ അലിഞ്ഞു ഞാൻ,
സ്വപ്നധാരയിൽ പോകവേ,
തിരിച്ചറിവു ഞാൻ ഇന്നു കവിതകളായി,
എന്നെ ഞാനാക്കിയ മാതൃ താരാട്ടിനേയും.

അറിവിന്റെ അക്ഷര, അങ്കണത്തിൽ...
ജ്ഞ്യാന്നീദ്രിയം ഉണരവേ... (2)
മനസ്സിൽ പതിയും അലങ്കാര വൃത്തത്തിൽ ഞാൻ,
രാഗങ്ങളെ ചേർത്ത് വായിക്കുവേ,
തിരിച്ചറിവു ഞാൻ ഇന്നു കവിതകളായി,
മനസ്സിൽ പതിഞ്ഞ മഹത്ത് പദ്യങ്ങളെയും.

കലാലയ കുരുക്ഷേത്ര, ഭൂമിയിൽ....
തത്ത്വങ്ങൾ ഏറ്റുമുട്ടവേ....(2)
സഖാകളെ സംഘടിക്കുവിൻ എന്നോതി ഞാൻ,
തീഗോളമായി ജ്വലിക്കവേ,
തിരിച്ചറിവു ഞാൻ ഇന്നു കവിതകളായി,
ചോര വീണ മണ്ണിൽ പിറന്ന നവഒലികളെയും .

ക്കൗമാര പുളകിത അന്തരംഗത്തിൽ...
വികാരം പൂത്തുലയവേ.... (2)
മൃദുവായ് തറചൊരാ പ്രേമശരത്താൽ ഞാൻ,
ഹൃദയം പങ്കുവെക്കവേ,
തിരിച്ചറിവു ഞാൻ ഇന്നു കവിതകളായി,
നിനക്കായി മാത്രം വരച്ചോരാ ഭാവനകളെയും.

നാൾ കുറിച്ചോരു യൗവനാശ്രമത്തിൽ.....
ഇണയെ തുണയായി വരിക്കവേ.... (2)
സംഗമത്തറയിൽ മാലോകർ സാക്ഷിയായി ഞാൻ,
പുണ്യ മഞ്ഞളിൽ താലിചാർത്തവെ ,
തിരിച്ചറിവു ഞാൻ ഇന്നു കവിതകളായി,
കർണങ്ങളിൽ അറിയും മാംഗല്യ ഘോഷങ്ങളെയും.

കർമ്മ ധർമ്മ ബന്ധങ്ങളിൽ....
ചങ്ങല കണ്ണികൾ വീഴവേ.... (2)
സന്താപസാഗരം നീന്തി തുടിച്ചു ഞാൻ,
സ്വാത്തിക ചിന്തയിൽ ലയിക്കവേ,
തിരിച്ചറിവു ഞാൻ ഇന്നു കവിതകളായി,
മോക്ഷം പകരുമാ വേണു ഗാനങ്ങളെയും.

ഇനി എന്ത് അറിയുവാൻ....
ഇനി എന്ത് എഴുതുവാൻ....
തല തിരിഞ്ഞൊരു തലച്ചോറുമായി ഞാൻ,
ചോദ്യങ്ങൾ ഉയർത്തവേ,
തിരിച്ചറിവു ഞാൻ ഇന്നു കവിതകളായി,
കാല ചക്രത്തിൻ തനിയാവർത്തങ്ങളെയും .

ഇനിയും ഉയരും ജീവന്റെ ആർത്തനാദങ്ങളും,
ഇനിയും ഉയരും മാതൃ താരാട്ടിൻ ഈണങ്ങളും,
ഇനിയും ഉയരും തത്ത്വ നവ രാഗങ്ങളും,
ഇനിയും ഉയരും മഹത്ത് വ്യക്തി കാവ്യങ്ങളും,
ഇനിയും ഉയരും വിചിത്ര പല ഭാവനകളും,
ഇനിയും ഉയരും പുണ്യ മംഗല നാദങ്ങളും,
ഇനിയും ഉയരും ഭക്തി വേണു ഗാനംങ്ങളും,
പക്ഷെ ഉയിരില്ല കാലത്തിൻ ആവർത്തനങ്ങൾ മാത്രം.

പിന്നെ ഞാനുമെൻ കവിതയും...
അന്ത്യശ്വാസം വെടിയവേ.... (2)
ജീവനിൽ ആത്മാവിൻ ചരടുപോട്ടി ഞാൻ,
ഞെട്ടറ്റു വീഴവേ,
തിരിച്ചറിവു ഞാൻ ഇന്നു കവിതകളായി,
മംഗളം ചൊല്ലുമ്മാ ശാന്തി മന്ത്രങ്ങളെയും.

ഒടുവിൽ
ഓർക്കുന്നു ഞാൻ ഇന്നും ജീവിത പാതയിൽ,
തുണയായി വന്നൊരാ വരികളെ വീണ്ടും....(2).


up
0
dowm

രചിച്ചത്:സുജിത് രാജ് (srssrsnair@gmail.com)
തീയതി:10-02-2016 07:33:34 PM
Added by :Sujith Raj
വീക്ഷണം:267
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :