നിള
സമൃദ്ധമായിരുന്നെൻ മണൽപരപ്പുകൾ
സുലഭമായിരുന്നതിൽ ജലതളങ്ങൾ,,,,
ഒഴുകിനടന്നു ഞാൻ മലബാറിൻ തീരങ്ങളിൽ ,,,
കാഴ്ചയായിരുന്നു ഞാൻ നിറ നിളയായ്.
.
ആർത്തിപൂണ്ട യന്ത്രക്കരങ്ങളാൽ ,,
കീറി മുറിച്ചെൻ സമൃദ്ധമാം തലങ്ങളിൽ ,,
കാണുന്നു ഞാൻ അമ്പരച്ചുംബികളിൽ ,,
കരയുന്നെൻ മക്കളാം മണൽതരികളെ,,
ഒഴുകുന്നു കുഞ്ഞരുവിപൊൽ ജലച്ചാലുകൾ ,,
നേർത്ത വരകളായ് മണൽപരപ്പിൽ ,,
ഓർക്കുക, മനുജരീ ജലവരികൾ ,,
നഷ്ടമെൻ പുഷ്ടിപ്പിൻ കണ്ണുനീരാ.
Not connected : |