യാത്രാമൊഴി  - മലയാളകവിതകള്‍

യാത്രാമൊഴി  

ആർദ്രമാം ജീവിത യാത്രതീർത്തിന്നുനീ
എന്തിനീ കൂരിരുൾ നിദ്രപുൽകി ,
നവ്യമാം മണമുള്ള പൂക്കളെവിട്ടുനീ
മണ്ണിൻ മണമുള്ളിടം തേടിയോ ..

സ്നേഹ തീർത്ഥംതീർത്തു നിന്നെപ്പുണരുവാൻ
ഇനിയാരതുണ്ടെന്ന നിനവായിരുന്നോ
ഇവിടെ നീ തീർത്ത യജ്ഞങ്ങളോരോന്നും
എന്തിനായെന്നുള്ള ആധിയാണോ ..

നിൻ കർമ്മവീഥിയിൽ നീയായ്‌പണിതിട്ട
കനമുള്ള ഏടുകൾ ബാക്കിയാക്കി
നിൻ വരിയിൽ മഷിയിട്ടു തുന്നിപ്പിടിപ്പിച്ച
മൂർച്ചയാം വാക്കുകൾ നോക്കിനിൽക്കെ

ത്യാഗിയാം നിൻചിന്തയോർക്കുമ്പോൾ
കഴിയില്ല ഞങ്ങൾക്ക് നിദ്രപുൽകാൻ
നിൻ ബാക്കിപത്രം പെറുക്കിയെടുത്തുഞാൻ
വരയുന്നു ഒരു ദുഃഖ യാത്രാമൊഴി


up
0
dowm

രചിച്ചത്:എം .എ. സുഹൈൽ. കരിങ്കല്ലത്താണി
തീയതി:16-02-2016 12:57:21 PM
Added by :M.A .Suhail karinkallathani
വീക്ഷണം:225
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :