എന്റെ ജീവിതം
നിഗുഢമാമേതോ യാ മത്തിൻ അന്ത്യത്തിൽ
വെള്ളിവെളിച്ചങ്ങൾ വീശുന്ന വേളയിൽ
പ്രപഞ്ച സത്യങ്ങളെന്തെന്നറിയാതെ
ഭൂമിയിലേക്കെത്തിയ ഒരു ജീവകണിക താൻ - ഞാൻ
ബാല്യത്തിൻ നിഷ്കളങ്കതയറ്റും മുമ്പെ
ജ്വലിച്ചിടുന്ന ജീവിതങ്ങൾ ഞാൻ താണ്ടി
ബാല്യമോ... കൗമാരമോ... യൗവനമോ
ജീവിതമെന്തെന്നറിയാതെ ഉഴലുന്നുവെൻ മാനസം
നിശബ്ദമാകുമീ ജീവിതത്തിൽ
എന്നിലെ എന്നെ ഞാനറിഞ്ഞു
വെളിച്ചത്തും പന്തം പിടിക്കുന്ന കൈകൾ
കൊട്ടിയടച്ചു മുൻ വഴികൾ
നീക്ഷണമാം ഈ ജീവിത പാതയിൽ
എന്തിനെന്നറിയില്ല ഞാൻ പറന്നു
വിധിയെ പഴിക്കുകയില്ലിന്നു ഞാൻ
വിധിയെന്നതു വെറും വാക്കു മാത്രം
ഒടുവിലാ ശൈത്യമെത്തിടും നേരം
ഭയം തെല്ലുമോതുകില്ലെനെനിക്ക്
തിളങ്ങുന്ന ചന്ദനത്തടികളിൽ തീർത്ത
ചിതയിലേക്കെൻ ജീവനെ സംഹരിക്കും.
Not connected : |