എനിക്കിപ്പോ... ഒഴുകണം...
എനിക്കിപ്പോ ...
വീടിന്റെ ഉമ്മറത്തിരിക്കണം
മാനം കറുത്തിരുളണം
കോരിചൊരിയും മഴയും
കൂടെ കുളിരുകോരും കാറ്റും വേണം
പിന്നെ...
ആവി പാറും കട്ടനും
ചൂട് കടലയും വേണം
പിന്നെയാ...
ഉമ്മറപ്പടിയിൽ കാലുകൾ കേറ്റി
ചാരുകസേരയിൽ ചാഞ്ഞിരുന്ന്
കട്ടനും രസിച്ച് കടലയും കൊറിച്ച്
കാറ്റും മഴയും കാണണം
മണ്ണിനെ മണത്തെന്റെ
മനവും തനുവും തണുക്കണം
എന്നിട്ട്...
കണ്ണടച്ചനുഭൂതിയിൽ
വെള്ളാരംതണ്ടിനെയും പുൽകൊടികളെയും തഴുകി
മണ്ണു നിറത്തിലൊഴുകണം
Not connected : |