മാറ്റം വന്നപ്പോള്‍
ഒറ്റമോനെ എല്‍ കെ ജിയില്‍ ചേര്‍ക്കുമ്പോള്‍
അവരാശ്വസിച്ചു:
മാറ്റമില്ലാത്തത്
മാറ്റത്തിന് മാത്രമെന്ന്.
പഠിച്ചു വലുതായി, കല്യാണവും കഴിഞ്ഞ്
പെറ്റുപോറ്റിയ പഴയ സാധനങ്ങളെ
കാലത്തിന്‍റെ ഓണംകേറാമൂലയിലേക്ക്
തള്ളിവിടുമ്പോള്‍
അയാളുമാശ്വസിച്ചു:
മാറ്റമില്ലാത്തത്
മാറ്റത്തിന് മാത്രമെന്ന്.
Not connected : |