പകൽ കിനാവുകൾ
പകലിൻറെ പകുതിയിൽ ഉരുകുന്ന പൂവിൻറെ
പാതിവെന്ത മേനിയിൽ പതിയെ തലോടുന്ന
ഇലയുടെ നെടുവീർപ്പിൻ സ്വപന്ദനങ്ങളിറിയുന്ന
പൂമരം തൻറെ പാദങ്ങൾ മൂടുന്ന മണ്ണിന്റെ
മാറിലെ അവസാനതുള്ളിക്കായി ഊർധശ്വാസം
വലിക്കുമ്പോൾ വർണ്ണങ്ങൾ വറ്റിയകണ്ണുമായ് -
ട്ടകലെ പകലോനെ നോക്കി കനിവിനായി കേഴുന്ന
പൊരിയുന്ന മണ്ണിന്റെ വരണ്ട ചുണ്ടിൻ മൃദു
മന്ദ്രണം
"ഇല്ലയിനിയെകാൻ ..ഒരൽപം നീരുപോലും
ബാക്കിയില്ലയെന്നിൽ ..
അത്മാവിനാഴങ്ങൾ കുളിരണിയാൻ ഒരുപാട്
കാതങ്ങൾ ദൂരെപ്പോലും കാണുവാനില്ലൊരു
മഴ മുകിലിൻ നിഴലാട്ടം ......
എന്നിൽ വീണൊഴുകാൻ എന്നിലൊന്നലിയാൻ
ഇനിയെത്ര നാളുകൾ ഈ അഗ്നിക്ക് നടുവിൽ
തപസ്സിരിക്കേണം ഞാൻ ......."
Not connected : |