മനസ്സിലായിട്ടും മനസ്സിലാകാത്തവ
കേടാണ് നാടിന്റെ കാല ചക്രങ്ങളിൽ..
ചിതലാണ് മനതാരിനുള്ളിൽ ...
മഴുവച്ചറുത്തത് കിളിയുടെ ചിറകാണ് ..
മഴയുടെ കൊഞ്ചാലാണ്...
വേരിൽ നിറച്ചത് വിഷമാണ് , കേട്ടത് ..
മണ്ണിന്റെ വിങ്ങലാണ് ...
മണ്ണിന്റെ വിങ്ങലാണ്...
നിൻ ചിരി കൂട്ടുവാൻ നുള്ളിയെറിഞ്ഞവ..
ജീവന്റെ കണികയാണ് ...
മലിനമെന്നോതി നീ ദൂരെക്കെറിഞ്ഞവ...
നിന്റെ കാലിൽ കോർത്തതാണ്..
മല നീയുടച്ചു കൊണ്ടീ മണ്ണിൽ തീർത്തൊരീ...
മാളിക പാഴതാണ് ..
മണി മാളിക പാഴതാണ്..
രചിച്ചത്:ജെറിൻ ജോർജ് പള്ളത്ത്
തീയതി:11-04-2016 06:10:26 AM
Added by :jerin
വീക്ഷണം:222
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
Not connected : |