പ്രതീക്ഷ
വർണരാജികൾ അണിഞ്ഞ നിൻ യൗവനം
വാരിജം പൂത്ത വസന്തമായിരുന്നു
വാസന്ത സരസ്സിലെ അരയന്നം പോലെ
വിരാജിച്ച നിൻ കിനാവുകളിന്നെവിടെ
നെയ്തു കൂട്ടിയൊരു മോഹങ്ങൾ
തയ്ച്ചുടച്ചതെന്തേ!
നിൻ ഹൃത്തിൻ ആശകൾ
പെയ്തൊഴിഞ്ഞതെവിടെ
നിർവൃതി പൂണ്ട മനമിന്ന്
വിരഹാര്ദ്രമായതെന്തേ!
സിന്ദൂര തിലകം പോലുമിന്നു
പടരും അഗ്നിയായിന്നൊരു രാഗം
ഇരുൾ മൂടിയ നിൻ സരണിയിൽ
ഇന്നിനി നെയ്ത്തിരി നാളമായ് ജ്വലിചിടട്ടെ......
Not connected : |