നീയും നിഴലും പിന്നെ ഈ നിശയും
വിജനം വിദൂരം വഴികളെല്ലാം
ഇരുണ്ടിരിക്കുന്നു ................
വിവർണ്ണം വിവശം മിഴികൾ രണ്ടും
തളർന്നു തൂങ്ങുന്നു ..................
നടന്നു തീർത്തത് ഇത്ര ദൂരം ...
നടക്കുവാനുള്ളത് ഇനി എത്ര ദൂരം .....
ആളൊഴിഞ്ഞു ആരവങ്ങൾ തീർന്നു
ഇരുട്ടിൽ നിഴൽ പോലുമന്യമായ് തീർന്നു
ഇരവിന്റെ മറവിൽ ഒളിച്ചിരുന്നരോ
പരിഹസിക്കുന്നു പുലഭ്യം പറയുന്നു .....
വെളിച്ചം മിഥ്യ, ഇരുളാണ് സത്യം ....
ശുന്യമീ ഏകാന്തതയിൽ നിനക്ക്
കൂട്ടായിട്ടെന്നുമീ ഇരവിന്റെ
സ്വാന്തനം മാത്രം .........
Not connected : |