ചിതയെരുന്ന അമ്മ മനസ്സ്  - മലയാളകവിതകള്‍

ചിതയെരുന്ന അമ്മ മനസ്സ്  


വിശപ്പുക്കൊണ്ട് ഒട്ടിയ വയർ
ആശക്കൊണ്ട് ഗർഭം ധരിച്ചു
നോവ്‌ കൊണ്ട് പടപൊരുതി
കാലം അവളെ അമ്മയാക്കി
ചോര വിയർപ്പാക്കി
മാറിൽ സ്നേഹം ചുരത്തി
പിഞ്ചിളം കൈപിടിച്ചു വളർത്തി
അവളിൻ പ്രതീക്ഷകൾ
മാറിൻ ചൂടേറ്റു വളർന്നൊരു
പൂമ്പൊടി
കാലത്തിന്റെ കാറ്റേറ്റു പൊഴിഞ്ഞു വീണു ഭൂവിൽ
ദിശയറിയാതെ
ദിക്കയറിയാതെ
ഉഴലുന്നു
ഒരു അമ്മതൻ
ഗർഭപാത്രത്തിൻ നോവ്


up
0
dowm

രചിച്ചത്:Rinshad Azmi
തീയതി:13-05-2016 10:55:29 PM
Added by :Rinshad Hz
വീക്ഷണം:168
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :