മഴയോട്
പ്രണയതരളിതമാമീ ധരണിതന്‍ മാറില്‍
ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികളെ
കടലിന്‍ ദുഖമായുയര്‍ന്നു പൊങ്ങും
ശ്യാമ മേഘങ്ങള്‍തന്നശ്രുവോ നീ
നനവൂറും മണ്ണില്‍ മയങ്ങും വിത്തുകള്‍
മുളപൊട്ടി വളരുവാന്‍ വെമ്പുന്ന നേരം
സ്നേഹത്തിന്നമൃതായ് പൊഴിയുന്ന
ചില് ചിലെ പ്തിക്കുന്ന കൃസൃതിക്കിടാവോ നീ.
ഒഴുകുന്ന പുഴയിലെ ഓളത്തിന്‍ മീതെ
പതിയെ പ്പതിക്കുന്ന ഓരോതുള്ളിയിലും
പൂവിടാത്ത നിന്‍റെ സ്വപ്നങ്ങളുണ്ടോ
തളിരിടാത്ത നിന്‍ മോഹങ്ങളുണ്ടോ
സൂര്യ പ്രതാപത്തിന്‍ ഘോരമാം തപസ്സില്‍
വിണ്ടുകീറിയ പാടത്തിന്‍ വിള്ളലില്‍
ഞങ്ങടെ സ്വപ്‌നങ്ങള്‍ കതിരിടും പാടത്തു
കനിവായി പതിക്കുന്ന നീര്‍ജലതുള്ളിയായ്
മാനത്തുനിന്നും വിരുന്നുവരുന്ന
കാലം പൊഴിക്കുന്ന മുത്തുമണികളോ നീ
എത്രകണ്ടിട്ടും കൊതിതീരാത്ത നിന്‍
പ്രണയ ഭാവത്തിന്‍ സൌന്ദര്യമേ
എത്രകേട്ടാലും മതിവരാത്ത നിന്‍
ശ്രവ്യമധുരമാം ശ്രുതിലയങ്ങളില്‍
പാടുന്നുവോ നീ കദനരാഗത്തില്‍
മണ്ണിലെ മനുഷ്യന്‍റെ മോഹഭംഗ്ങ്ങളെ.
ചിലനേരത്ത് നീയാടുന്ന രൌദ്ര നൃത്തത്തിലും
പിണങ്ങുന്ന പെണ്ണിന്റെ തിളങ്ങുന്ന കണ്ണിലെ
സ്നേഹമൂറും ചലന മോഹത്തെ
ദര്‍ശിക്കുവാന്‍ എനിക്കു പ്രിയമേറെ
വരികനീ വീണ്ടും ഈ മണ്ണിന്റെ
മോഹമറിയുവാന്‍, വേരറിയുവാന്‍
വസന്തകാലത്തിന് നിറങ്ങള്‍ നിറക്കുവാന്‍
ഹേമന്ത സന്ധ്യക്ക് നറുമണം നല്‍കുവാന്‍.
**********
Not connected : |