ഗുരുതര പദപ്രശ്നം  - മലയാളകവിതകള്‍

ഗുരുതര പദപ്രശ്നം  

മതത്തിലാകണോ അതോ-
മനുഷ്യനാകണോ?

ഗുരുതര പദപ്രശ്നം.

മതത്തിലായപ്പോൾ...

പല്ലിറുമ്മുന്നൂ
പരസ്പരം ചതിച്ചു-
കൊല്ലുവാൻ പതിയിരിക്കുന്നൂ

വിശുദ്ധ യുദ്ധങ്ങളിൽ
തലയ്ക്കു പിറകിൽ
വെടിയുതിർക്കുവാൻ
രഹസ്തലങ്ങളിൽ
ഉന്നം പഠിക്കുന്നു

ബോംബുകൾ അരകളിൽ
കച്ച മുറുക്കുന്നു
ജിഹാദിയായവൻ
പുറപ്പെട്ടു പോകുന്നു

കുരിശു യൊധാവായ്
ബോംബുകൾ ചൊരിഞ്ഞു
ചിലർ യേശു സാമ്രാജ്യം
രചിക്കുവാൻ ഓടുന്നു

ത്രിശൂല മേന്തി ചിലർ
മ്ലേച്ച ശിശുക്കളെ
കുത്തി വംശ ശുദ്ധിവരുത്തുന്നു
വിശുദ്ധ ഹിന്ദുത്വ
സാമ്രാജ്യ സ്വപ്‌നങ്ങൾ
കഞ്ചാവ് ലഹരിപോൽ
സിരകളിൽ പടരുന്നു

വാഗ്ദത്ത ഭൂമിയെന്റെത്
മാത്രമെന്നോതി ചിലർ
ഭുമി പതിച്ചു വാങ്ങുന്നു

ബുദ്ധ സാമ്രാജ്യത്തിൽ നിന്നന്യരെ
പുറന്തള്ളാൻ വടിവാളുകൾ വീശി
മുരണ്ടു നടക്കുന്നു ചിലർ

മതത്തിലാകണോ അതോ-
മനുഷ്യനാകണോ?

ഗുരുതര പദപ്രശ്നം.

മനുഷ്യനായപ്പോൾ...

ചിരിച്ചു പരസ്പരം
കൈകോർത്തു കൊണ്ടവർ
നടന്നു, ഒന്നിച്ചവരുണ്ട്
പുഴകളിൽ നീന്തിത്തുടിച്ചു
കളിസ്ഥലങ്ങളിൽ
ഒന്നിചുല്ലസിചൂ

തൊട്ടുകൂടായ്മയും
വരണ വർഗ ഭേദങ്ങളും
വെടിഞ്ഞവർ, ഒന്നായ്
ഒറ്റ ജാതിയായ്
മനുഷ്യരായ്

മതത്തിലാകണോ അതോ-
മനുഷ്യനാകണോ?

ഗുരുതര പദപ്രശ്നം.

ഇതേ മതം താനേ
വിശുദ്ധ മക്കയിൽ
കൊടിയ ശത്രുക്കളെ
പൂര്ണ സ്വതന്ത്രരായ് വിട്ടൂ

ഇതേ മതം താനേ
വിശുദ്ധ ജെറുസലേമിൽ
കുഷ്ഠ വ്രണങ്ങളിൽ
തൊട്ടു സുഖം പകര്ന്നതും

ഇതേ മതം താനേ
മാനിഷാദ: ചൊല്ലി
ക്രൗഞ്ച മിധുനങ്ങൾ തൻ കൊല
തടുക്കുവാൻ ചെന്നു

ഇതേ മതം താനേ
ലുംബിനിയിൽ ജനിച്ചു
അഹിംസ മന്ത്രം പാടി
പക്ഷി മ്രിഗാദികളെ തൊട്ടു

ഇതേ മതം താനേ
ഇസ്രേൽ മക്കളെ
യാഹോവതൻ വടി നീട്ടി
സ്വതന്ത്രരായ് വിട്ടു

മതത്തിലാകണോ അതോ-
മനുഷ്യനാകണോ?

ഗുരുതര പദപ്രശ്നം.

മനുഷ്യരാകുവിൻ
മതത്തിൻ നന്മ
ചുറ്റും പരത്തും
മനുഷ്യരാകുവിൻ...





up
0
dowm

രചിച്ചത്:ഹാരിസ് ചെറുകുന്ന്
തീയതി:23-05-2016 10:48:03 PM
Added by :HARIS
വീക്ഷണം:193
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :