വെളിപാട്
ചക്രവാളം നോക്കി പറന്നു പോയി
നാമറിയാതെ നമുക്കിടയിലെ പകൽ
തിരി അറിയാതെ
അണഞ്ഞുപോകരുതാത്തതാണ് വിളക്കുകൾ
എങ്കിലും ചങ്ങാതി
ഇന്ന് നീയിട്ട പേരിൽ നിന്നക്കൊരു വിളക്ക്
ഞാനിട്ട പേരിൽ എന്നിക്കു വേറൊന്ന്
നമ്മൾ പേരിട്ട നമ്മുടെ പഴയത്
കണ്ണീരു ചോർന്ന് തുരുമ്പിച്ച്
കണ്ണുപൊട്ടിക്കിടക്കയാണൊറ്റയ്ക്ക്
തോറ്റുപോയവരെ പോലെ മറവിയിൽ
അപകടങ്ങൾ
പാമ്പു പോലിഴയും ഇരുൾകാലമാണിതെന്ന്
അതേതു വഴിയും വരും കാലമാണിതെന്ന്
ഞാനെന്നോ നീയെന്നോ
അതിനില്ല തിരിവെന്ന്
പറയാതെ പറയുന്നുണ്ട്
ചുറ്റിലും മാഞ്ഞു പോയതും പോകുന്നതെക്കെയും
സ്വയം കാണലിന്റെ
അബദ്ധ സഞ്ചാരങ്ങൾ ഇനിയധികം വേണ്ട
ഇതു തന്നെയാണ് നല്ല നേരം
കൈകോർത്ത് കൺചേർത്ത്
ഒറ്റവെളിച്ചത്തിലേയ്ക്ക് വെളിച്ചപെടാൻ
ഒറ്റയ്ക്ക് തുഴയെറിഞ്ഞാൽ
കൊടുംകാറ്റ് ബാധിച്ച കടലുതാണ്ടില്ല.
Not connected : |