അവൾ
അവൾ
സുന്ദര പുഷ്പമായ് അവൾ എൻ
സ്വപ്ന വാടികയിൽ വിടർന്നു
അവളുടെ സാമീപ്യ സൗരഭ്യത്തിൽ
സ്വർഗ്ഗം മനസ്സിൽ പൂത്തിറങ്ങി
മൊഴികൾ മൊഴിഞ്ഞു കാതിനിമ്പമാം കളകൂജനമായ്
അവളുടെ ചിരികൾ ചിലങ്കകളുടെ
അലയോലികളായ്
ദിനങ്ങൾ അവളായി അവൾക്കു വേണ്ടി മാത്രമായി
ഒന്നും പറയാതൊരിക്കൽ അവളൊരു സമസ്യയായ് മറഞ്ഞു
വിരഹത്തിൻ വേദനകൾ വിഷാദത്തിനു വഴികാട്ടിയപ്പോൾ
വന്നൊരുനാൾ വിവാഹത്തിനും വിരുന്നിനുമായവളുടെ ക്ഷണനം.
ഒാർമകളെ കണ്ണീരാൽ കഴുകി കുളിച്ചുണ്ടുറങ്ങാൻ കിടന്നു
അടുത്ത സ്വപ്നം ഇപ്പോൾ വരുമെന്ന പ്രതീക്ഷയിൽ
by
അനിൽകുമാർ വാഹരി
Not connected : |