എന്താണ് പ്രണയം - പ്രണയകവിതകള്‍

എന്താണ് പ്രണയം 

എന്താണ് പ്രണയം

ഹൃദയ തന്ത്രികളിൽ വികാരങ്ങൾ ശ്രൂതിമീട്ടും ഈണമാണ് പ്രണയം

കാഴ്ചകളിൽ വിരിയും സുന്ദര പനിനീർപുഷ്പമാണീ പ്രണയം

മനസ്സിന്റെ നിലാവിൽ ഉദിക്കും പൗർണ്ണമിയാണീ പ്രണയം

സിരകളിൽ പടർന്നു പരക്കും മോഹന ലഹരിയാണീ പ്രണയം

രാവും പകലും മതിവരാത്തൊരു അഭിനിവേശമാണീ പ്രണയം

നിദ്രയിൽ സുന്ദര സ്വപ്നങ്ങൾ പൂവിടും വസന്തമാണീ പ്രണയം

വേദനകൾ ഒഴുകിയകലും സാന്ത്വന പുഴയാണീ പ്രണയം

പ്രണവത്തിൽ ഉയിർകൊണ്ട ഉന്മാദ അനുഭൂതിയാണീ പ്രണയം

അനിർവചന മന്ത്രമാം അനശ്വര സത്യമാണീ പ്രണയം

by

അനിൽ കുമാർ വാഹരി


up
0
dowm

രചിച്ചത്:അനിൽ കുമാർ വാഹിരി
തീയതി:01-06-2016 07:29:36 AM
Added by :അനിൽ കുമാർ വാഹിരി
വീക്ഷണം:530
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :