എന്താണു ഞാനിങ്ങനെ ? - മലയാളകവിതകള്‍

എന്താണു ഞാനിങ്ങനെ ? 

ഘനതീവ്രമായ നിരാശ !
എന്താണു , ഞാനിങ്ങനെ ?
മഴമേഘങ്ങളുരുണ്ട് -
കൂടുംപോലെ , നിതപ്തമാമൊരു ,
മിഴിനീര്‍ തുള്ളി …….
ആഴങ്ങളിലാഴങ്ങളില്‍ ,
വീണുടയാതെ , വിസ്മൃതിയിലാണ്ടു -
പോകാതെ , വീണ്ടുമൊരു
വിങ്ങലായ് …..
എന്താണു , ഞാനിങ്ങനെ ?
ചിലന്തി വലക്കൂടുകളില്‍ ,
ഭ്രമമാഴ്ത്തിയുച്ചം പിടിക്കും ,
നീരാളി കൈകള്‍ പോലെ ,
എന്നെ വരിഞ്ഞാരോ ,
മുറുക്കുന്നു ….
ഘനതീവ്രമായ നിരാശ !
തോറ്റുപോകുന്ന കളികളിലാണോ ?
തോല്‍പ്പിച്ച മനസ്സിന്നിരുമ്പു -
രുക്കും കാഠിന്യമറിഞ്ഞോ ?
തോല്‍വിക്കുമപ്പുറത്തു -
രുകിയൊലിച്ച സ്നേഹത്തിന്‍
പൊള്ളലേറ്റോ ?,
മറവിയുടെ ചിറകേറി
പറന്നു പോയ മുകില്‍പ്പക്ഷിയുടെ ,
കണ്ണില്‍ തുറിച്ച
പരിഹാസമേറ്റോ ?
ഘനതീവ്രമായ നിരാശ !
എന്താണു ഞാനിങ്ങനെ ?


up
0
dowm

രചിച്ചത്:സുരേഷ് അച്ചുതന്‍
തീയതി:26-07-2011 07:58:50 AM
Added by :prakasan
വീക്ഷണം:478
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :