മരങ്ങളും ന്യുജൻ ചിന്തകളും
കല്ലേറ് കൊണ്ടിട്ടും കരയാതിരുന്നു നീ
മധുരമേറും കനികൾ എന്നിൽ പകർന്നു നീ
എന്നിട്ടുമെന്തേ മറന്നൂ... നിന്നെ ഞാൻ...!!
വെയിലത്തുമെന്നെ വാടാതെ കാത്തു നീ
മഴയെത്തുമെനിക്കായ് കുടയായ് നിന്നു നീ
എന്നിട്ടുമെന്തേ മറന്നൂ... നിന്നെ ഞാൻ...!!
ഊഞ്ഞാലു കെട്ടാനാ കൈകൾ നീട്ടി നീ
ഒളിച്ചുകളിക്കായി നിൻമേനി തന്നു നീ
എന്നിട്ടുമെന്തേ മറന്നൂ... നിന്നെ ഞാൻ...!!
ഒടുവിലെനിക്കായ് ജീവന്‍ ത്യജിച്ചു നീ
എന്‍റെ ചിതക്കുള്ളില്‍ വിറകായ് എരിഞ്ഞു നീ
എന്നിട്ടുമെന്തേ മറന്നൂ... നിന്നെ ഞാൻ...!!
ആരോ വളർത്തിയ നിൻ സുകൃതത്തെ
ആജീവനാന്തം തുണയായ് കരുതി ഞാൻ
എന്നിട്ടുമെന്തേ മറന്നൂ... നിന്നെ ഞാൻ...!!
ആരോ വളര്‍ത്തിയ നിന്നെ ഞാൻ
ആജീവനാന്തം തുണയായ് ലഭിച്ചിട്ടും
ഒരു കുഞ്ഞുചെടിപോലും വളര്‍ത്താതെ
കഴിഞ്ഞിടും ഞാനെന്തഹങ്കാരീ...
അറിയുമോ മാനവാ നിൻ ജീവിതം
നൽകുമാ കുഞ്ഞു മരങ്ങളെ
വളർത്തണേ നിന്നുടെ തലമുറക്കായി...
രചന : മുസദ്ധിഖ് കള്ളിയൻ നീരോൽപ്പാലം
Not connected : |